ആത്മ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു
10:19 PM Mar 18, 2023 | Deepika.com
തൊടുപുഴ: ഇടുക്കി ബ്ലോക്കിലുള്ള അറക്കുളം, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, വാത്തിക്കുടി, മരിയാപുരം കൃഷിഭവനുകളിലുള്ള സമ്മിശ്ര കൃഷി ചെയ്യുന്ന രണ്ടേക്കർ സ്ഥലമുള്ള കർഷകരിൽനിന്നു ആത്മ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. പശു, ആട്, കോഴി, മീൻവളർത്തൽ, തീറ്റപ്പുല്ല്, പച്ചക്കറി കൃഷി, ബയോഗ്യാസ്, മണ്ണിരകന്പോസ്റ്റ് എന്നിവ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങൾ വെള്ളപേപ്പറിൽ രേഖപ്പെടുത്തി അതാതു കൃഷിഭവനുകളിൽ എത്തിക്കണം. 21നു വൈകുന്നേരം അഞ്ചിനു മുന്പായി അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിക്കണമെന്നു കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം. അനിൽകുമാർ അറിയിച്ചു.