മൂന്നാര്‍: മൂന്നാറിലെ തോട്ടംമേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം പെരിയവര എസ്റ്റേറ്റിലെ രണ്ടു വയസുള്ള പശുവിനെ കടുവ കൊന്നു. പെരിയവര എസ്റ്റേറ്റ് ആനമുടി ഡിവിഷനിലെ തൊഴിലാളി മാരിച്ചാമിയുടെ പശുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പശുവിന്റെ ജഡം എസ്റ്റേറ്റിലെ 21 ാം നമ്പര്‍ ഫീല്‍ഡില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ഒരിടവേളയ്ക്കു ശേഷം മൂന്നാറില്‍ കടുവയുടെ ആക്രമണം വീണ്ടും സജീവമാകുകയാണ്.
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു
10:19 PM Mar 18, 2023 | Deepika.com