ന്യൂയോർക്ക്: പടനിലം അയണിവിളയിൽ പി.കെ. വർഗീസ് (തോമസ് സാർ-91 ) അന്തരിച്ചു. പരേതൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ റിട്ട. അസി. ഹെഡ്മാസ്റ്റർ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രണ്ടിന് വീട്ടിൽ ആരംഭിച്ച് മൂന്നിന് പടനിലം സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കും. ഭാര്യ: റേച്ചൽ വർഗീസ് കൈമണ്ണിൽ കുന്പഴക്കുഴിയിൽ കുടുംബാംംഗമാണ്. മക്കൾ: ചാർളി വർഗീസ് പടനിലം (യുഎസ്എ), ബിജി വർഗീസ് (രാഗം ഫോട്ടോസ് , അടൂർ), റജി ശ്രീൻ ലാൻഡ് (ദുബായ്), ജസി ടോം പാലത്തിങ്കൽ. മരുമക്കൾ: സിസിലി ചാർളി , മോനി ബിജി, ടോം പാലത്തിങ്കൽ, സുനി റജി.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പന്തളം ബ്ലോക്ക് സെക്രട്ടറി, മലങ്കര അസോസിയേഷൻ മെന്പർ, തുന്പമണ്‍ ഭദ്രാസന അസംബ്ലി മെന്പർ, പടനിലം സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി തുടങ്ങി സാമൂഹിക രംഗങ്ങളിൽ കർമ്മനിരതനായിരുന്നു പരേതൻ .
പി.കെ. വർഗീസ് അന്തരിച്ചു
10:07 PM Nov 25, 2021 | Deepika.com