കേളകം: കൊട്ടിയൂർ പഞ്ചായത്തിൽ വർധിവരുന്ന വന്യമൃഗ ആക്രമണങ്ങൾ തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ ഡിഎഫ്ഒയെ വഴിയിൽ തടഞ്ഞു.
ഡിഎഫ്ഒ പി. കാർത്തിക് സഞ്ചരിച്ച വാഹനം തടഞ്ഞ് കിഫ പ്രവർത്തകർ ഡിഎഫ്ഒയെ ഉപരോധിക്കുകയായിരുന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കിഫ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് വിൽസൻ വടക്കയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കന്നുകുഴിയിൽ, കിഫ പ്രവർത്തകരായ പോൾ ടി.ജെ. തട്ടാംപറമ്പിൽ, ഷാജി കാലാച്ചിറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
പൊറുതിമുട്ടി ജനം ഡിഎഫ്ഒയെ വഴിയിൽ തടഞ്ഞു
01:06 AM Mar 18, 2023 | Deepika.com