പഴശികനാൽ വഴി 20 മുതൽ വെള്ളമൊഴുക്കും
01:06 AM Mar 18, 2023 | Deepika.com
മട്ടന്നൂർ: പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിലൂടെ 20ന് രാവിലെ എട്ടു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളമൊഴുക്കി തുടങ്ങും. കനാൽ വഴി ജലേസേചനം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളമൊഴുക്കുന്നത്. മുമ്പ് കീച്ചേരി വരെയുള്ള കനാലിന്റെ ഭാഗത്ത് വിജയകരമായി വെള്ളമൊഴുക്കിയിരുന്നു. ഇതിന് മുന്നോടിയായി കനാലിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ചെറിയ തോതിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും വെള്ളമൊഴുക്കി വിടുമ്പോൾ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കനാലിന്റെ ഇരുവശങ്ങളിലുമുള്ള വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരു വോളണ്ടിയർ സംഘം രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അഭ്യർഥിച്ചു.