ചെമ്പേരി: ക്രൈസ്തവ സഭയെയും സന്യസ്തരേയും മൂന്നാംകിടക്കാരായി ചിത്രീകരിക്കുന്ന 'കക്കുകളി' നാടകം അവതരിപ്പിക്കുന്നതിനെതിരേ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) പ്രതിഷേധിച്ചു. മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാലാഖമാരായ സന്യസ്തരെ ചെളി വാരിയെറിയുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു. പയ്യാവൂർ സെന്റ് ആൻസ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി കാക്കനാട്ട്, ട്രഷറർ ബെന്നി പണ്ടാരശേരിൽ എന്നിവർ പ്രസംഗിച്ചു.
ഇ-പ്ലാനറ്റ് കരുവഞ്ചാലിൽ നാളെ ഉദ്ഘാടനം ചെയ്യും
കരുവഞ്ചാൽ: ഗൃഹോപകരണ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി ഇ-പ്ലാനറ്റ് കരുവഞ്ചാലിൽ നാളെ രാവിലെ 10.30ന് പ്രവർത്തനമാരംഭിക്കും. ആധുനിക രീതിയിൽ സജീകരിച്ചിട്ടുള്ള ഷോറൂമാണ് കരുവഞ്ചാലിൽ പൂർത്തിയായിരിക്കുന്നത്. മലയോര ജനതയ്ക്ക് പുതുപുത്തൻ ഓഫറുകളുമായി ഇ-പ്ലാനറ്റ് കരുവഞ്ചാലിൽ വരുന്നതോടുകൂടി ആലക്കോട് പ്രദേശങ്ങളിലെ ആളുകൾക്ക് വളരെ എളുപ്പത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. ഷോറൂമിൽ പുത്തൻ സാങ്കേതിക വിദ്യയിലുള്ള ലോകോത്തര കമ്പനികളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
യുസിഎഫ് പ്രതിഷേധം
01:06 AM Mar 18, 2023 | Deepika.com