വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതർക്ക് നൽകുന്ന വീടുകളുടെ വെഞ്ചിരിപ്പും താക്കോൽദാനവും ഇന്ന് രാവിലെ ഒൻപതിന് നടക്കും. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് വെഞ്ചിരിപ്പ് കർമം നിർവഹിക്കും.
തളിപ്പറമ്പ് ആർഡിഒ ഇ.പി. മേഴ്സി താക്കോൽദാനം നിർവഹിക്കും. ഫൊറോനാ വികാരി റവ.ഡോ. തോമസ് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തും. ദേവാലയ നിർമാണത്തിന് മുന്നോടിയായി നിർധനർക്ക് നിർമിച്ചു നൽകുന്ന വീടുകളിൽ മൂന്നെണ്ണ ത്തിന്റെ താക്കോൽ ദാനമാണ് ഇന്ന് നടത്തുന്നത്. ഒരു വീടിന്റെ പൂർണമായ നിർമാണം സിഎംആർ വില്ല പ്രോജക്ട് മാനേജിംഗ് പാർട്ണര്‍ റസ്റ്റിൻ ചെറിയമുക്കടയാണ് നിർവഹിച്ചത്.
ബാക്കി വീടുകളുടെ നിർമാണം ഇടവകാംഗങ്ങൾ നൽകിയ സംഭാവനകളിലൂടെ മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു. പള്ളി നിർമണം പൂർത്തിയാകുന്പോഴേക്കും ഭവനരഹിതരായ കുടുംബം ഉണ്ടാകരുതെന്നാണ് ലക്ഷ്യമെന്ന് റവ. ഡോ. തോമസ് തെങ്ങുംപള്ളി അറിയിച്ചു.
വായാട്ടുപറമ്പ് ഇടവക ഭവനപദ്ധതിയുടെ താക്കോൽദാനവും വെഞ്ചിരിപ്പും ഇന്ന്
01:06 AM Mar 18, 2023 | Deepika.com