ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ശനിയാഴ്ച സംഘടിപ്പിച്ച ന്ധഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്ന്ധ എന്ന പരിപാടി അമേരിക്കയിലെയും ഇന്ത്യയിലെയും സദസ്യർക്കു കൗതുകം നിറഞ്ഞതും വ്യത്യസ്തയാർന്നതുമായ പരിപാടിയായി.
സ്കൂളിലെ ചിറ്റവട്ടങ്ങൾ ഒരുക്കിയായിരുന്നു പരിപാടി. ആദ്യം സ്കൂളിൽ അടിക്കുന്ന മണിയുടെ അകന്പടിയോടെ പ്രസിഡന്റ് സിജു വി ജോർജ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും, സെക്രട്ടറി ഹരിദാസ് തങ്കപ്പൻ ന്ധഅഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തിന്ധ എന്ന പ്രാർഥനയും പാടി തുടക്കം കുറച്ചു. പ്രധാന അധ്യാപകന്റെ റോളും മുഖ്യാഥിതിയും അധ്യാപകനും നാടൻപാട്ട് കലാകാരനു മായ ജോർജ് ജേക്കബ് ആയിരുന്നു.
ഒരിക്കൽ, ഒന്നാം ക്ലാസു മുതൽ ആറാം ക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളിൽ നാം സ്കൂൾ ക്ലാസുകളിൽ പഠിച്ചു പോയ പാഠപുസ്തകങ്ങളിലെ കവിതകളും കഥകളുടെയും ഒരു വലിയ ഓർമ്മകളുടെ ശേഖരമായി മാറി ന്ധ ഒരു വട്ടംകൂടി...പള്ളിക്കൂടത്തിലേക്ക്ന്ധ എന്ന പരിപാടി ജെ. മാത്യൂസ്, സി.വി ജോർജ്, ജോസ് ഒച്ചാലിൽ, ജോസെൻ ജോർജ്, അൽസ്റ്റാർ മാന്പിള്ളി,പരമേശ്വരൻ ഉണ്ണി, പി പി ചെറിയാൻ, സുരേഷ് അച്യുതൻ,ഹരിഹരൻ ഉണ്ണിയും നാട്ടിലെ ഒരു കൂട്ടം അദ്ധ്യാപകരും പങ്കെടുക്കുകയും പ്രായ വ്യത്യാസം കൂടാതെ ആസ്വദിക്കാനും
വിശിഷ്ട അതിഥിയായി കേരളത്തിൽ നിന്നും പ്രമുഖ കാഥികൻ പുളിമാത്ത് ശ്രീകുമാറും പങ്കെടുക്കുകയുണ്ടായി. പ്രസ്തുത പരിപാടി ജോയിന്റ് സെക്രട്ടറി സാമുൽ യോഹന്നാൻ നന്ദി പറയുകയും ചെയ്തു.
അനശ്വരം മാന്പിള്ളി
കൗതുകമുണർത്തി കേരളാ ലിറ്റററി സൊസൈറ്റിയുടെ "ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക് '..
11:22 PM Nov 24, 2021 | Deepika.com