ഡാളസ്: ഡാളസ് കേരള അസോസിയേഷൻ 2022-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാർഷിക പൊതുയോഗം ഡിസംബർ 18 ശനിയാഴ്ച 3.30ന് കേരള അസോസിയേഷൻ ഓഫീസിൽ നടക്കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
ബോർഡ് ഓഫ് ഡയറക്ടേഴ്സ് എല്ലാ സ്ഥാനങ്ങളിലേക്കും, ബോർഡ് ഓഫ് ട്രസ്റ്റീസ് ഒരു സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ഡിസംബർ 4 ശനിയാഴ്ച 5ന് പിൻവലിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 7 ചൊവ്വാഴ്ച 5ന്.
നാമനിർദേശ പത്രിക ഡാളസ് കേരള അസോസിയേഷൻ ഓഫിസിൽ നിന്നു ലഭിക്കും. ചീഫ് ഇലക്ഷൻ ഓഫീസറുടെ പേരിൽ മെയ്ൽ, ഇമെയ്ൽ, ഇൻപേഴ്സണ്‍ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതാണ്.ചെറിയാൻ ചൂരനാട്(ചീഫ് ഇലക്ഷൻ കമ്മീഷനർ), പീറ്റർ നെറ്റോ (ഇലക്ഷൻ കമ്മറ്റി മെന്പർ), വി. എസ് ജോസഫ് (മെന്പർ) എന്നിവരാണ് തിരഞ്ഞെടുപ്പിന്റെ ചുമതലകൾ നിർവഹിക്കുക.
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം
39GwAQ7PeH7fJTFa4DXguurfn7GULq2pT
പി.പി. ചെറിയാൻ
കേരള അസോസിയേഷൻ ഓഫ് ഡാളസ് തെരഞ്ഞെടുപ്പ് ഡിസംബർ 18ന്
11:19 PM Nov 24, 2021 | Deepika.com