ചക്കരക്കൽ: പുഴയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെയുണ്ടായ പ്രശ്നത്തിനിടെ സിപിഎം പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പെരളശേരി കോട്ടം സ്വദേശിയായ സാനന്ദി (28) നെയാണ് ചക്കരക്കൽ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാളെ തലശേരി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രി മമ്പറം കോട്ടത്ത് പുഴയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായത്. സിപിഎം പ്രവർത്തകനായ ജിതിനിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
12:51 AM Mar 17, 2023 | Deepika.com