പയ്യാവൂർ: അശരണരേയും ആലംബഹീനരേയും ബുദ്ധിമാന്ദ്യമുള്ളവരെയും സ്വന്തം സുഖങ്ങൾ മാറ്റി വച്ച് ശുശൂഷിക്കുന്ന സന്യസ്തരെ അവഹേളിക്കുന്ന കക്കുകളി നാടകം നിർത്തിവയ്ക്കണമെന്ന് തലശേരി അതിരൂപത മാതൃവേദി യോഗം സർക്കാരിനോട് അവശ്യപ്പെട്ടു.
ക്രിസ്തീയ സ്ത്രീത്വത്തെ ഏതിന്റെയെങ്കിലും പേരിൽ അപമാനിക്കാമെന്ന ദുരുദ്ദേശം മാത്രമാണ് കക്കുകളി നാടകത്തിൽ അരങ്ങേറിയിരിക്കുക. പ്രായപൂർത്തിയായ ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത പരിപാവനമായ ജീവിതാന്തസാണ് സന്യസ്ത ജീവിതമെന്ന് യോഗം ചൂണ്ടിക്കാട്ടി. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, ആനിമേറ്റർ സിസ്റ്റർ പൗളിൻ, പ്രസിഡന്റ് ഷീബ തെക്കേടത്ത്, മിനി മംഗലത്തിൽ, ഷാന്റി മാമൂട്ടിൽ, റീന ജോസഫ്, മേരിക്കുട്ടി തോപ്പുകാലായിൽ, ഡിംപിൾ ജോസ്, പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്നത്: തലശേരി അതിരൂപത മാതൃവേദി
12:51 AM Mar 17, 2023 | Deepika.com