കണ്ണൂർ: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഇന്നും നാളെയും ജില്ലയിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. അപ്രായോഗികവും അശാസ്ത്രീയവുമായ നികുതി പരിഷ്കരണത്തിനെതിരെയും മാതൃകാ വാടക പരിഷ്കരണ നിയമം മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും നടപ്പാക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട ഉടമയുടെ സമ്മതപത്രം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുമാണ് ജാഥ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ന് രാവിലെ ഒന്പതിന് പിലാത്തറയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം 5.30ന് പഴയങ്ങാടിയിൽ സമാപിക്കും.നാളെ രാവിലെ ഒന്പതിന് ശ്രീകണ്ഠാപുരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചിന് കണ്ണൂർ കാൾടെക്സിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. സലാവുദ്ദീൻ വാഹന പ്രചരണ ജാഥയ്ക്ക് നേതൃത്വം നല്കും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എ.ടി. അബ്ദുൾ സലാം, കെ.സലാവുദ്ദീൻ, പി.വി. മധുസൂദനൻ, കെ.എം. രാജൻ, എം.പി. മുഹമ്മദ് ഷദീർ എന്നിവർ പങ്കെടുത്തു.
പ്രചാരണ വാഹനജാഥ ഇന്നും നാളെയും
12:51 AM Mar 17, 2023 | Deepika.com