മോദി സർക്കാരിനെതിരേ ജനരോഷം ഉയരണം
12:49 AM Mar 17, 2023 | Deepika.com
പേരാവൂർ: എൽഐസി, എസ്ബിഐ പൊതു മേഖലാ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിന് വേണ്ടി വിറ്റഴിക്കുന്ന മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ അതിശക്തമായ ജനരോഷം ഉയരേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി. അദാനി ഗ്രൂപ്പിൽ വൻ നിക്ഷേപം നടത്താൻ നിർബന്ധിക്കുന്ന മോദി സർക്കാരിനെതിരേ സമഗ്ര അന്വേഷണം നടത്തുക എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ എസ്ബിഐയ്ക്കു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.