കുവൈറ്റ് സിറ്റി : ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു. ഇത് സംബന്ധമായ ഉത്തരവ് കുവൈറ്റ് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പുറപ്പെടുവിച്ചു.
നേരത്തെ മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭ രാജിവച്ചത്. പാർലമെൻറും സർക്കാരും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ താൽപര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിൻറെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനസംഘടിപ്പിക്കുന്നത്. പുതിയ മന്ത്രിമാരെ നിയമിക്കുവാൻ പ്രധാനമന്ത്രിക്ക് അമീർ നിർദ്ദേശം നൽകി. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിയ/ക്കുന്നത്. പാർലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കുകയും കൂടുതൽ പാർലമെന്റ് അംഗങ്ങളെ ഉൾപ്പെടുത്തിയുമായിരിക്കും പുതിയ മന്ത്രിസഭ പുനസംഘടുപ്പിക്കുമെന്നാണ് അറിയുന്നത്.
സലിം കോട്ടയിൽ
ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു
11:41 PM Nov 23, 2021 | Deepika.com