തനിക്കു ഉൗഷ്മളമായ സ്വീകരണമൊരുക്കിയ മാഗ് പ്രവർത്തകരോട് ഹൃദയത്തിന്റെ ഭാഷയിൽ മാണി സി. കാപ്പൻ എംഎൽഎ നന്ദി പറഞ്ഞു. കല കായിക രംഗത്തു പ്രവർത്തിച്ചപ്പോഴൊക്കെ ആത്മാർഥമായ പ്രവർത്തനം കാഴ്ചവയ്ക്കുകയായിരുന്നു അല്ലാതെ അവിടെ നിന്ന് നേട്ടങ്ങളും കോട്ടങ്ങളും നോക്കിയല്ല പ്രവർത്തിച്ചതെന്നും കാപ്പൻ പറഞ്ഞു. രാഷ്ട്രീയ രംഗത്തും ജനങ്ങളോടൊപ്പം നിന്ന് അവർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നും ജീവിതത്തിലെ വിജയങ്ങൾ തന്നെ മത്തു പിടിപ്പിക്കുകയോ തോൽവികൾ പരിഭ്രാന്തനാക്കുകയോ ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണിലെ എല്ലാ കലാകാര·ാർക്കും മാഗ് ആർടിസ്ക്ലബ്ബിലൂടെ വിജയങ്ങൾ കൈവരട്ടെ എന്നും ഉദ്ഘാടനം നിർവഹി ഹിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മാഗ് ട്രസ്റ്റീ ചെയർമാൻ ജോഷ്വാ ജോർജ്, മുൻ പ്രസിഡന്റ് മാർട്ടിൻ ജോണ്, മുൻ ഫൊക്കാന പ്രസിഡന്റ് ജി.കെ പിള്ള, മുൻ ഫോമാ പ്രസിഡന്റ് ശശിധരൻ നായർ, ഫൊക്കാന ആർവിപി രഞ്ജിത് പിള്ള, ഡബ്ല്യുഎംസി മുൻ പ്രസിഡന്റ എസ കെ ചെറിയാൻ, ഐഒസി പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവർ സംസാരിച്ചു.
വിനു ചാക്കോ, ജയൻ അരവിന്ദാക്ഷൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗീതു സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള നൂപുര നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനികൾ നൃത്ത ശിൽപ്പങ്ങൾ അവതരിപ്പിച്ചു. ഡോ. ബിജു പിള്ള നന്ദി പ്രകാശനം നടത്തി ആർട് കോർഡിനേറ്റർ റെനി കവലയിൽ എംസി ആയിരുന്നു.
അനിൽ ആറന്മുള