പുൽപ്പള്ളി: മരക്കടവിലെ പന്പ് ഹൗസിന്റെ ലീഡിംഗ് ചാനലും കിണറും വൃത്തിയാക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ 18, 19, 20 തിയതികളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനി പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
അവധിക്കാല കംപ്യൂട്ടർ പരിശീലനം
കൽപ്പറ്റ: സിഡിറ്റ് സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പിഎച്ച്പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്.
ഏപ്രിൽ ഒന്നിനു ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾ ബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവുകാട്ടുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.tte.cdti.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471 2322100, 2321360.
അഗ്നിവീർ രജിസ്ട്രേഷൻ ക്യാന്പ്
കൽപ്പറ്റ: ഇന്ത്യൻ ആർമിയിലേക്കുളള അഗ്നിവീർ റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. ജില്ലയിലെ അപേക്ഷകർക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് (എആർഒ) കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ഹെൽപ്ഡെസ്ക് പ്രവർത്തിക്കും. ഫോണ്‍: 04936 202668, 04936 202251.
ശുദ്ധജല വിതരണം മുടങ്ങും
12:07 AM Mar 17, 2023 | Deepika.com