കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകൾ 100,000 ആയി വർധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഒൗഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും.
അമേരിക്കയിൽ വാക്സിനേഷന് അർഹതയുള്ള 60 മില്യണ്‍ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു.
വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ കണക്കുൾ അനുസരിച്ചു കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29 ശതമാനം കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. 2020ൽ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാൾ കൂടുതൽ 2021ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പി.പി. ചെറിയാൻ