ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജണൽ കമ്മിറ്റി ന്ധറൊസാരിയം-2021ന്ധ എന്ന പേരിൽ ഓണ്‍ലൈൻ ജപമാല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്സി ഒന്നാം സ്ഥാനവും പ്രിയാ മൂലേപ്പറന്പിൽ റോക്ലാൻഡ് രണ്ടാം സ്ഥാനവും ആൻമരിയാ കൊളങ്ങായിൽ ന്യൂജേഴ്സി, ജോസഫ് ചാഴികാട്ട് റ്റാന്പാ, ബെനീറ്റ കിഴക്കേപ്പുറം ന്യൂജേഴ്സി എന്നിവർ മൂന്നാം സ്ഥാനവും നേടി.
മിഡിൽ സ്കൂൾ വിഭാഗത്തിൽ ജോർജ് പൂഴിക്കുന്നേൽ റ്റാന്പാ, ജേക്കബ് മൂലേപ്പറന്പിൽ റോക്ലാൻഡ്, ജെയിംസ് കുന്നശ്ശേരി ഷിക്കാഗോ എന്നിവർ ഒന്നാംസ്ഥാനവും ഇസബെൽ വേലികെട്ടേൽ സാൻഹുസേ, ജൂലിയാൻ നടകുഴിക്കൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ആദിത്യാ വാഴക്കാട്ട് ന്യൂജേഴ്സി, സേറാ കള്ളികാട്ട് ഡാളസ്, സാന്ദ്ര കുന്നശേരി ഷിക്കാഗോ, അയോണ മറ്റത്തികുന്നേൽ ഷിക്കാഗോ, മരിയൻ കരികുളം ഷിക്കാഗോ, റോണ്‍ കള്ളികാട്ട് ഡാളസ്, അൽഫോൻസ് താന്നിച്ചുവട്ടിൽ ഹൂസ്റ്റണ്‍, ആബേൽ വള്ളിപ്പടവിൽ ലോസ് ആഞ്ചലസ്, അലക്സാ കരികുളം ഷിക്കാഗോ എന്നിവർ മൂന്നാം സ്ഥാനം പങ്കുവച്ചു.
സിജോയ് പറപ്പള്ളിൽ
"റൊസാരിയം-2021' ജപമാല ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
11:19 PM Nov 22, 2021 | Deepika.com