കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ പ്രതിമാസ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. നവംബർ 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന ചടങ്ങിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. പാസ്പോർട്ടുകളിലെ അപ്ഡേറ്റുകൾ, ഇന്ത്യൻ വിസ, കോവാക്സിൻ അംഗീകാരം തുടങ്ങിയ വിഷയങ്ങളാണ് ഓപ്പണ്‍ ഹൗസിൽ ചർച്ച ചെയ്യുക.
കോവിഡ് പ്രതിരോധ വാക്സിൻ രണ്ടു ഡോസ് എടുത്ത ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശേഷം ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാം. community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ മെയിൽ അയച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചോദ്യങ്ങൾ ഉള്ളവർക്ക് അവരുടെ ചോദ്യങ്ങൾ പാസ്പോർട്ട്, പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, കുവൈറ്റിലെ കോണ്ടാക്റ്റ് നന്പർ, വിലാസം എന്നിവയിൽ ഇമെയിലിൽ അയയ്ക്കാവുന്നതാണ്.
ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ ഓപ്പണ്‍ ഹൗസിൽ നേരിട്ട് എത്തണമെന്നും എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. സൂം ആപ്ലിക്കേഷൻ വഴിയും ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാം. ഓപ്പണ്‍ ഹൗസിലെ ചോദ്യോത്തര സെഷൻ ഒഴികെ ഭാഗങ്ങൾ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് കാസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
സൂം ലിങ്ക്
(https://zoom.us/j/99832801639?pwd=MlRKeDJxaWxmMGkybmxZR0JZc2Nqdz09)
സലിം കോട്ടയിൽ
ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
11:18 PM Nov 22, 2021 | Deepika.com