ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ പാന്തേഴ്സ് രക്ഷാധികാരികളിലൊരാളായ മുഹമ്മദ് മരക്കാർ ഇപിക്ക് ക്ലബ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പു നൽകി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവൻ തിരുത്തി സ്വദേശിയായ മരക്കാർ, രണ്ട് പതിറ്റാണ്ടോളമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിച്ച് പോരുകയായിരുന്നു.
പത്ത് വർഷത്തോളമായി സൗദിയിലെ പ്രശസ്ത കന്പനിയായ ആക്സ്യൂം ടെലികോമിലാണ് ജോലി ചെയ്തിരുന്നത്. ഖാലിദ് വലീദ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജിദ്ദ പാന്തേഴ്സ് ഭാരവാഹികൾ ചേർന്ന് മൊമന്േറാ നൽകി. കെ.എൻ.എ ലത്തീഫ്, സമീർ കുഞ്ഞ നീറാട്, അഷ്റഫ് ആലങ്ങാടൻ, ഷാഹിദ് കളപ്പുറത്ത്, നൗഷാദ് ബാവ, ഇർഷാദ് കളത്തിങ്ങൽ, നിസാർ നടുക്കര, നവാസ് സിപി, സമീർ കളത്തിങ്ങൽ, ഇംതാദ്, ജംഷീദ്, അബു ഉൗരകം തുടങ്ങിയവർ സംബന്ധിച്ചു.
പി.കെ. സിറാജ്
മരക്കാർ ഇപിക്ക് ജിദ്ദ പാന്തേഴ്സ് യാത്രയയപ്പു നൽകി
11:13 PM Nov 22, 2021 | Deepika.com