ബാലവേദി എക്സിക്യൂട്ടീവ് അവന്തിക മഹേഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലവേദി കണ്‍വീനർ സഞ്ജയ് ജിതേഷ് അധ്യക്ഷത വഹിച്ചു. കുവൈറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അധ്യാപകൻ അനീഷ് തോമസ് മാഷ് കുട്ടികൾക്കായി ശിശുദിനസന്ദേശം കൈമാറി സംസാരിച്ചു. പ്രസ്തുത ചടങ്ങിന് ദേവനന്ദ രാജീവ് നന്ദി പ്രകാശിപ്പിച്ചു.
മംഗഫിൽ നടന്ന പരിപാടിയുടെ ഭാഗമായി പ്രശസ്ത ബലൂണ്‍ ആർട്ടിസ്റ്റ് ഷിജിന പ്രീത് അവതരിപ്പിച്ച ബലൂണ്‍ ആർട്ട് വർക്ക്ഷോപ്പ് ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ചു. നേരിട്ടും സൂം പ്ലാറ്റ്ഫോർമിലൂടെയുമായി നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പണ്ട് കാലത്ത് ഉത്സവപ്പറന്പുകളിൽ മാത്രം കണ്ടിരുന്ന ബലൂണുകളെ കൊണ്ടുള്ള പലതരം രൂപങ്ങൾ ഷിജിന പ്രീതിന്റെ ശിക്ഷണത്തിൽ കുട്ടികൾ ഉണ്ടാക്കി.
ബാലവേദി കോഓർഡിനേറ്റർ കൂടിയായ വനിതാവേദി വൈസ് ചെയർപേഴ്സണ്‍ മിനി മനോജ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സലിം കോട്ടയിൽ