ഒഐസിസി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

09:56 PM Nov 20, 2021 | Deepika.com
കുവൈറ്റ് സിറ്റി: ഒഐ സി സി കുവൈറ്റ് , ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി.

നവംബർ 19 നു ഒ ഐ സി സി ഓഫീസിൽ നടന്ന ചടങ്ങ് ഒഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി. ഒഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കലേഷ് ബി പിള്ളൈ നന്ദിയും പറഞ്ഞു.

ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സിദ്ധിക്ക് അപ്പകൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഹിം പുഞ്ചിരി, യൂത്ത് വിംഗ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇലിയാസ് പുതുവാച്ചേരി,യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ ,കുര്യൻ തോമസ് , വിജോ പി തോമസ്, മാണി ചാക്കോ,ഈപ്പൻ ജോർജ്, ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ