ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ കാർഷിക മേഖലയുടെ കരുത്തും കുവൈറ്റിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിന്റെ സാധ്യതകളും അംബാസഡർ വിശദീകരിച്ചു. മറാട്ട ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി ആൻഡ് അഗ്രികൾചർ ഡയറക്ടർ ജനറൽ പ്രശാന്ത് ഗിർബാനെ, അഗ്രികൾചർ ആൻഡ് അഗ്രിബിസിനസ് കമ്മിറ്റി ചെയർമാൻ ഉമേഷ് ചന്ദ്ര സാരംഗി, വഫ ഫ്രഷ് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് എക്സ്പോേർട്ടഴ്സ് അസോസിയേഷൻ പ്രതിനിധി ഇക്റാം ഹുസൈൻ, മഹീന്ദ്ര അഗ്രോ പ്രതിനിധി അസ്ഹർ പത്താൻ, സഹ്യശ്രീ ഫാംസ് പ്രതിനിധി അസ്ഹർ തംബുവാല, വാടിക ഗ്രൂപ് പ്രതിനിധി കേത്തൻ മാനെ എന്നിവർ ഇന്ത്യയിൽനിന്ന് പങ്കെടുത്തു.
കുവൈറ്റിൽ ഇറക്കുമതിക്കാരായ ബുർഹാനുദ്ദീൻ ബദ്രി (അൽ ഹെർസ് ജനറൽ ട്രേഡിങ്), ബദർ അൽ ശത്തി (മൈ ബാസ്കറ്റ്), അലി ഇസ്മയിൽ (ഓണ്കോസ്റ്റ്) തുടങ്ങിയവർ സംബന്ധിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും നിരവധി പേർ പരിപാടി വീക്ഷിച്ചു.
സലിം കോട്ടയിൽ