സ്‌നിഗ്ധ, ജോവാന, ആദിയ ഫാഷൻ റണ്ണവേ ജൂണിയർ മോഡൽ ഇന്‍റർനാഷ‌ണൽ ഫൈനലിൽ കടന്നു

09:25 PM Nov 18, 2021 | Deepika.com
ദുബായ് : ഫാഷൻ റണ്ണവേ ഇന്‍റർനാഷ‌ണൽ ആഗോള വ്യാപകമായി ഒരുക്കിയ ഫാഷൻ ഷോ ഫൈനലിൽ യുഎഇ യിൽ നിന്നും മൂന്നു മലയാളി വിദ്യാർഥിനികൾ പങ്കെടുക്കും.

പ്രാഥമിക മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപെട്ട കോഴിക്കോട് സ്വദേശി രാകേഷ് സുകുമാർ വിദ്യ ദമ്പതികളുടെ മകൾ സ്‌നിഗ്ധ രാകേഷ് , കാസർഗോഡ് സ്വദേശി ഷിജോ ജോർജ് പ്രിൻസി ദമ്പതികളുടെ മകൾ ജോവാന തെരേസ ഷിജോ, കണ്ണൂർ സ്വദേശി പ്രമോദ് കുഞ്ഞിമംഗലം ദീപ ദമ്പതികളുടെ മകൾ ആദിയ പ്രമോദ് എന്നിവരാണ് ഫൈനലിന് അർഹത നേടിയത്.

ജൂണിയർ മോഡൽ ഇന്‍റർനാഷണലിന്‍റെ അഞ്ചാമത് എഡിഷന്‍റെ ഫൈനൽ നവംബർ 23 മുതൽ 26 വരെ അൽ ഗുരൈറിലെ സ്വിസ് ഹോട്ടലിലാണ് നടക്കുന്നത്. രണ്ടു വയസു മുതൽ 18 വയസു വരെയുള്ള കുട്ടികളെ ആറു വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

അനിൽ സി. ഇടിക്കുള