അ​സോ​സി​യേ​ഷ​ന്‍ പൊതുയോഗം

11:58 PM Mar 03, 2023 | Deepika.com
പാ​റ​ശാ​ല: ജി​ല്ലാ മാ​സ്റ്റ​ര്‍ വീ​വേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ മ​ഞ്ച​വി​ള​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​തി​ര്‍​ന്ന നെ​യ്ത്തു​കാ​ര​ന്‍ ബി ​അ​യ്യ​പ്പ​ന്‍ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡന്‍റ് സ​ത്യ​നേ​ശ​ന്‍ മു​തി​ര്‍​ന്ന നെ​യ്ത്തു​കാ​രെ ആ​ദ​രി​ച്ചു.
നി​ര്‍​ധ​ന​രാ​യ നെ​യ്ത്തു​കാ​ര്‍​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം ജി​ല്ലാ ക​മ്മ​റ്റി അം​ഗം ഡി. ​ആ​ന്‍റ​ണി വി​ത​ര​ണം ചെ​യ്തു. നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​നോപ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​ച്ച് ശ​ശി​ധ​ര​ന്‍ വി​ത​ര​ണം ചെ​യ്തു.​
ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ശ്രീ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ര്‍ ജി. ശ്യാം​കു​മാ​ര്‍ ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.​സു​രേ​ഷ് അ​നാ​യി​ക്കോ​ണം ആ​ശം​സ​യ​ര്‍​പ്പി​ച്ചു.​ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​മാ​രി ശ്യാ​മ​ള സ്വാ​ഗ​ത​വും കെ. ​മു​ര​ളീ​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.