കുവൈറ്റ്: കോവിഡ് എന്ന മഹാമാരിക്ക് മുൻപിൽ ലോകം വിറങ്ങലിച്ചു നിന്ന ദിവസങ്ങൾ, ദേവാലയങ്ങളിലെ കൂടിവരവുകൾ അസാധ്യമായപ്പോൾ, അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ അളവറ്റ കൃപയാൽ ഇടവകയിലെ എല്ലാ പ്രാർഥനാ യോഗങ്ങളെയും, എല്ലാ പ്രസ്ഥാനങ്ങളെയും, ഒന്നിപ്പിച്ചു ഓണ്‍ലൈൻ ആയി തുടങ്ങിയ പ്രാർഥനാ യോഗത്തിന്റെ 75 മത് ആഴ്ച്ചയിലെ യോഗവും, നവാഭിഷിക്തനായ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ പരി. മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് കുവൈറ്റ് സെന്റ് തോമസ് പഴയപള്ളിയുടെ സ്നേഹാദരവും ഒക്ടോബർ 29 വെള്ളിയാഴ്ച വൈകിട്ട് 6ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും കുവൈറ്റ് സെന്റ് തോമസ് പഴയപള്ളിയിൽ നിന്നും ഓണ്‍ലൈനായി നടത്തപ്പെടുന്നു.
പ്രസ്തുത യോഗത്തിൽ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃദിയൻ കാതോലിക്കാ ബാവയും, ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. ജോസഫ് മാർ ദിവന്യാസിയോസ് മെത്രോപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മറ്റു വൈദികരും, വിശിഷ്ടാതിഥികളും സംബന്ധിക്കുന്നതായിരിക്കും.
സലിം കോട്ടയിൽ
75 മത് പ്രാർഥനാ യോഗവും കാതോലിക്കാ ബാവയ്ക്ക് സ്നേഹാദരവും
12:24 AM Oct 29, 2021 | Deepika.com