ജിദ്ദ: തീവ്രദേശീയതയും വർഗീയതയും ജനാധിപത്യത്തിന്റെ ഘാതകരെന്ന് ചരിത്ര സെമിനാർ അഭിപ്രായപ്പെട്ടു.കലാലയം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നവംബർ 19 നു നടക്കുന്ന ആർ എസ്സി സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിന്റെ ഭാഗമായിട്ടാണ് ചരിത്ര സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.
വർഗീയതയും തീവ്രവാദവും പുതിയ ഇന്ത്യൻ സാഹചര്യത്തിൽ എതിർക്കപ്പെടേണ്ടതാണ്. കലാ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ പോലും ഇതിനെതിരെ പ്രതികരിക്കുന്നതിൽ നിസംഗത കാണിക്കുന്നു. പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ സാഹിത്യോത്സവ് പോലുള്ള സാംസ്കാരിക സംഗമങ്ങൾ വ്യാജ ദേശീയത തുറന്നു പറയാനുള്ള സംവിധാനങ്ങളായി മാറണമെന്നും ചരിത്ര സെമിനാറിൽ പങ്കെടുത്ത കല രാഷ്ട്രീയ പ്രമുഖർ അഭിപ്രായപ്പെട്ടു.
നവംബർ 18, 19 തീയതികളിൽ ഓണ്‍ലൈനിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിൽ പതിനൊന്നു സെന്ററലുകളിൽ നിന്ന് 64 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നു. ആർ എസ്സി സൗദി വെസ്റ്റ് ചെയർമാൻ ആഷിഖ് സഖാഫിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട ചരിത്ര സെമിനാർ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ശങ്കർ ഇളങ്കൂർ ഒഐസിസി, ഗഫൂർ വാഴക്കാട് , നിസാർ പുത്തൻപള്ളി ആർഎസ് സി എന്നിവർ സംസാരിച്ചു. സാദിഖ് ചാലിയാർ സംഗ്രഹം അവതരിപ്പിച്ചു. അഷ്കർ ആൽപറന്പ് സ്വാഗതും ശിഹാബ് കുറുകത്താണി നന്ദിയും അറിയിച്ചു.
മുസ്തഫ കെ.ടി. പെരുവള്ളൂർ
കലാലയം സാംസ്കാരികവേദി സെമിനാർ സംഘടിപ്പിച്ചു
10:18 PM Oct 28, 2021 | Deepika.com