4000 മണിക്കൂർ സന്നദ്ധ സേവനം നടത്തിയിട്ടുള്ള ന്യൂജേഴ്സിയിലെ തന്നെ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന സോമൻ ജോണ്‍ തോമസ് ലൈഫ് ടൈം അചീവ്മെന്റ പുരസ്കാരത്തിനാണ് അർഹനായത്. കഴിഞ്ഞ 12 മാസക്കാലയളവിൽ യുവാക്കളുടെ വിഭാഗത്തിൽ 100 മണിക്കൂർ സന്നദ്ധ സേവനം ചെയ്ത അദ്വെ രാജേഷിന് ഗോൾഡൻ മെഡലും കുട്ടികളുടെ വിഭാഗത്തിൽ 50ൽ പരം മണിക്കൂർ സേവനം ചെയ്ത ദേവ് പിന്േറായ്ക്ക് സിൽവർ മെഡലുമാണ് ലഭിക്കുക. ഇവരുടെ സേവനത്തെ അംഗീകരിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ട സാക്ഷ്യപത്രവും മൂവർക്കും സമർപ്പിക്കുന്നതാണെന്ന് ഡബ്ല്യൂഎംസി അമേരിക്ക റീജണ്‍ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നന്പ്യാർ, ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്‍പള്ളിൽ, ട്രഷറർ സിസിൽ ചെറിയാൻ എന്നിവർ അറിയിച്ചു.
ഒക്ടോബർ 30 നു ശനിയാഴ്ച ന്യൂജേഴ്സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളിൽ) നടക്കുന്ന കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഢ ഗംഭീരമായ സദസിൽ വച്ചായിരിക്കും പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിർണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award) ഇത്തരം അവാർഡുകൾ നിർണയിക്കുന്നതിനുള്ള അംഗീകാരം ഈ വർഷമാണ് World Malayalee Council Americaനു ലഭിച്ചത്. വോളന്റീർമാർ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യേണ്ടത് . 5 വയസുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോണ്‍സ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് .
ന്യൂജേഴ്സിയിലെ സമഗ്ര മേഖലകളിലും സാമൂഹ്യ സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന സോമൻ ജോണ്‍ തോമസ് എന്ന മുൻ യുഎൻ ഉദ്യോഗസ്ഥന് ഏറ്റവും അർഹിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. 2019 ൽ അഞ്ച് വർഷത്തെ സേവനത്തിനുള്ള അമേരിക്ക റെഡ് ക്രോസ് വോളണ്ടിയർ അംഗീകാരവും സോമൻ തോമസിന് ലഭിച്ചിരുന്നു.
2020 മെയ് 30 മുതൽ 2021 ജൂണ്‍ പത്ത് വരെ ന്യൂജേഴ്സി ഈസ്റ്റ് ബേർണ്സ്വിക്കിലെ സെന്റ് സ്റ്റീഫൻസ് മാർതോമ ദേവാലയത്തിലെ കലവറയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സോമൻ ഒരു വർഷക്കാലത്തിനിടെ 32,000-ത്തിലധികം ഭക്ഷണപായ്ക്കറ്റുകൾ വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകി.
സെൻട്രൽ ന്യൂജേഴ്സിയിലെ റെഡ് ക്രോസിന്റെ ഡോണർ അംബാസഡകൂടിയായ അദ്ദേഹം 2012 മുതൽ ഒരു റെഡ് ക്രോസ് ഡോണർ അംബാസഡറാണ്. രക്തദാന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുകായും രക്തദാനം ചെയ്യാൻ മുന്നോട്ടു വരുന്ന ആളുകളെ പരിശോധിക്കുകായും ചെയ്യുന്നു. ദുരന്ത നിവാരണ സംഘത്തിൽ അദ്ദേഹം അംഗമാണ്.
പ്ലെയിൻഫീൽഡ് കമ്മ്യൂണിറ്റി ഒൗട്ട്റീച്ചിന്റെ (പിസിഒ) സന്നദ്ധസേവകൻകൂടിയായ സോമൻ 2018ൽ പ്ലെയിൻഫീൽഡ് കമ്മ്യൂണിറ്റി ഒൗട്ട്റീച്ചിന്റെ (ംംം.ുരീിഷ.ീൃഴ) ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്നവർക്ക് ഇംഗ്ലീഷ് ഭാഷാ ക്ലാസുകൾ നൽകുകയും, സ്കൂൾ കുട്ടികൾക്ക് വെക്കേഷൻ കാലത്ത്ൽ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ക്ലാസുകൾ നടത്തിക്കുന്നതിനും നേതൃത്വം നൽകുന്നു. ദരിദ്രർക്ക് ചൂടുള്ള ആഹാരം നൽകുന്ന ഗ്രേസ് കിച്ചന്റെ ഭാഗമായും അവിടെ അദ്ദേഹം പ്രവർത്തിക്കുന്നു. സോമൻ അംഗമായ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ സെന്റ് സ്റ്റീഫൻ മാർത്തോമ പള്ളിയിൽ എല്ലാ മേഖലയിലുമുള്ള ദുരിതമനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാനായി കഴിഞ്ഞ വർഷം ന്ധതണൽ ന്ധ എന്ന സന്നദ്ധ സംഘടനാ ഗ്രൂപ്പ് രൂപികരിച്ചു.
റാൻഡോൾഫ് ഹൈസ്ക്കൂളിലെ സോഫ്മോർ സ്റ്റുഡന്റ് ആയ അദ്വെ രാജേഷ് ബോയ്സ് സ്കൗട്ടിങ്, ട്രാക്ക് ആൻഡ് ഫീൽഡ്, ചെസ്സ്, മാർച്ചിങ്ങ് ബാൻഡ്, തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള യുവ പ്രതിഭയാണ്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ സാമൂഹ്യ സേവനം ആരംഭിച്ച അദ്വെ രാജേഷ് മറ്റു നിരവധി സംഘടനകളുമായി ചേർന്നും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ന്യൂജേഴ്സിയിലെ പട്ടിണി പാവങ്ങൾക്ക് ഭക്ഷണം ശേഖരിക്കുന്നതിനായി അടുത്ത കാലങ്ങളിൽ ശ്രദ്ധേയമായ ഫുഡ് ഡ്രൈവിനും അദ്വെ നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം 100 മണിക്കൂറിൽ പരം സന്നദ്ധ സേവനമാണ് അദ്വെ രാജേഷ് നടത്തിയിട്ടുള്ളത്. റാൻഡോൾഫിൽ താമസിക്കുന്ന രാജേഷ് വിദ്യ എന്നിവരുടെഏക മകനാണ്.
സാമൂഹ്യ - സന്നദ്ധ മേഖലയിൽ 50 മണിക്കൂർ സേവനം നൽകിയയതിനാണ് കേവലം നാലാം ഗ്രേഡ് വിദ്യാർഥിയായ ദേവ് പിന്റോ ചാക്കോയെ സിൽവർ മെഡലിന് അർഹനായത്. യുവ കവികൂടിയായ ദേവ് രചിച്ച കവിതകൾ ഏറെ ഹൃദ്യമാണ്. മാർട്ടിൻ ലൂതർ കിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചു എഡിസണ് ടൗണ്‍ഷിപ് നടത്തിയ കവിത രചന മത്സരത്തിൽ എഡിസണ് സിസ്റ്റത്തിൽ നാലാം ഗ്രേഡ് വിദ്യാർഥിയായിരിക്കെ ഡേവ് പിന്േറാ വിജയിയായിരുന്നു. നാലാം വയസുമുതൽ നുറുങ്ങു കവിതകൾ പറഞ്ഞുതുടങ്ങിയ ഡേവ് ഒന്നാം ഗ്രേഡിൽ വച്ച് എഴുതിയ ’ ഹൌ ഇറ്റ് ഫീൽസ് വിതൗട് ഡാഡ് എറൗണ്ട്’’ എന്ന കവിത അമേരിക്കയിലെ ഒന്നാം നിര ബാല പുസ്തക പ്രസാധകരിലൊന്നായ സ്കോളാസ്റ്റിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സഹപാഠിയുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ സുഹൃത്തുലുണ്ടായ വേദനയാണ് അത്തരമൊരു കവിത എഴുതാൻ ഡേവിനു പ്രേരിപ്പിച്ചത്.
ഇതുവരെ രചിച്ച കവിതകൾ പ്രസീദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുക്കുന്ന ഡേവ് പിന്േറാ ബിർസ്റ്റോൾ മേയർ സ്ക്വിബ്ബിൽ സീനിയർ മാനേജരും വേൾഡ് മലയാളീ കൗണ്‍സിൽ റീജണൽ സെക്രട്ടറിയുമായ പിന്റോ ചാക്കോയുടെയും രാജശ്രീ പിന്റോയുടെയും മകനാണ്. ഏക സഹോദരൻ: സാമ്മി.
അഞ്ചു വയസുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും വോളണ്ടറി സർവീസ് നടത്തുന്ന മുറയ്ക്ക് പ്രസിഡൻഷ്യൽ അവാർഡ് നേടുവാൻ അർഹത ലഭിക്കുന്നതാണ്. അവാർഡുകൾ ബ്രോണ്‍സ്, സിൽവർ, ഗോൾഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത്.
PVSA പ്രോഗ്രാമിൽ ചേരാൻ താത്പര്യമുള്ളവർ അമേരിക്ക റീജണ്‍ മുഖേനെയോ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേൾഡ് മലയാളീ കൗണ്‍സിൽ അമേരിക്ക റീജിയനിൽ സമർപ്പിക്കുകയോ ചെയ്യുന്പോൾ പ്രസിഡന്റ് ഒപ്പിട്ട പ്രസിഡന്റ്സ് വോളന്റയർ അവാർഡ് വേൾഡ് മലയാളീ കൗണ്‍സിൽ അമേരിക്ക റീജിയനിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്wmcamerica.pvsa@gmail.com email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/സന്ദേർശിക്കുകയോ ചെയ്യുക.
അഡ്രസ്: 508 Elizabeth Ave, Somerset.
ഫ്രാൻസിസ് തടത്തിൽ