അബ്രഹാം നെടുംചിറ ഷിക്കാഗോയില്‍ അന്തരിച്ചു

10:29 AM Oct 28, 2021 | Deepika.com
ഷിക്കാഗോ: ചെങ്ങളം സ്വദേശി അബ്രഹാം ജോസഫ് നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ഒക്‌ടോബര്‍ 27 ന് ഷിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ പെണ്ണമ്മ ചേര്‍പ്പുങ്കല്‍ ഇല്ലിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെബിന്‍ & സന്‍ജു തേക്കനാട്ട് ഷിക്കാഗോ, അന്‍ജന & നിജോ പായിക്കാട്ടുപുത്തന്‍പുരയില്‍ (ഓസ്‌ട്രേലിയ).

സഹോദരങ്ങള്‍: സിസിലിയാമ്മ ജോസഫ് നെടുംചിറ, തോമസ് ജോസഫ് നെടുംചിറ, സൂസമ്മ സാലസ് ഓച്ചാലില്‍ (ഹൂസ്റ്റണ്‍), ലിസി തോമസ് ആര്യാടന്‍പാക്കെല്‍, പരേതയായ എല്‍സമ്മ കരിമ്പില്‍, മാത്യു ജോസഫ് നെടുംചിറ (ഹൂസ്റ്റണ്‍), ബിന്‍സി ജോസഫ് പണിക്കശ്ശേരില്‍. കൊച്ചുമക്കള്‍: സോണിയ, ഡാനിയല്‍, സോഫിയ, സെഫാനിയ, ജെറാര്‍ഡ്, ഇസബല്‍.

ഒക്‌ടോബര്‍ 30 -നു ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ (611 Maplewood, Maywood, Illinois) പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ചടങ്ങുകള്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും.

ജോസ് കണിയാലി