കുവൈറ്റ് സിറ്റി: ജർമനിയിലേക്കുള്ള വിസകളുടെ അപേക്ഷകൾ എംബസിയിലെ വിസ വിഭാഗത്തിൽ നേരിട്ടാണ് സമർപ്പിക്കേണ്ടതെന്നും കുവൈറ്റിൽ മറ്റു സ്ഥാപനങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജർമൻ എംബസി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ 550 ദിനാറിന് ജർമനിയിലേക്ക് ബ്ലൂ കാർഡ് വിസയും 350 ദിനാറിന് സ്റ്റുഡണ്ട് വിസയും ലഭിക്കുമെന്ന് രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നതിനെ തുടർന്നാണ് എംബസി വിശദീകരണ കുറിപ്പിറക്കിയത്.
ജർമ്മൻ പൗരനാണെന്ന് അവകാശപ്പെടുന്ന ഒരാൾ നിരവധി ആളുകളിൽ നിന്നും ഈ രീതിയിൽ പണം വാങ്ങിയതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.
ജർമൻ പൗരനാൽ വഞ്ചിക്കപ്പെട്ടവർ ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ശിളീ@സൗംമ.റശുഹീ.റല ഇമെയിലിൽ വിവരങ്ങൾ കൈമാറണമെന്ന് എംബസി അഭ്യർഥിച്ചു. വിസകൾക്കായി നേരിട്ട് എംബസിയെ സമീപിക്കണമെന്നും ഇത്തരം തട്ടിപ്പുകാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ കുവൈറ്റ് പോലീസിനെ അറിയിക്കണമെന്ന് എംബസി അറിയിച്ചു. ജർമനിയിലെ എമിഗ്രേഷൻ സംബന്ധമായ വിവരങ്ങളും ജോലി, പഠന അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒദ്യോഗിക വെബ്സൈറ്റായinfo@kuwa.diplo.de ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സലിം കോട്ടയിൽ
ജർമൻ വിസ തട്ടിപ്പ്: മുന്നറിയിപ്പ് നൽകി എംബസി
07:25 AM Oct 28, 2021 | Deepika.com