അബുദാബി: അബുദാബി മാർത്തോമ ഇടവകയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള ഗായകസംഘത്തിന്റെ പ്രോഗ്രാം - Adonai '21 വെള്ളിയാഴ്ച നടക്കും. പരിപാടിയുടെ ഉദ്ഘാടനം മാർത്തോമ സഭയുടെ ചെങ്ങന്നൂർ, റാന്നി എന്നീ ഭദ്രാസനങ്ങളുടെ അധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിക്കും.
ജൂബിലിയോടനുബന്ധിച്ചു ഇടവക ഗായകസംഗം ആണ് ഗാനസന്ധ്യക്ക് നേതൃത്വം നൽകുന്നത്. റവ.ജിജു ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റവ.ആശിഷ് തോമസ് ജോർജ്, റവ.ലാൽജി ഫിലിപ്പ്,റവ.ജോർജ് വര്ഗീസ്,റവ.പി.എം.തോമസ്,റവ.കെ.എം ജോണ്സൻ,റവ.അജിത് ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിക്കും.
അനിൽ സി ഇടിക്കുള
അബുദാബി മാർത്തോമ ഇടവക ഗായകസംഘത്തിന്റെ ഗാനസന്ധ്യ Adonai '21 വെള്ളിയാഴ്ച
07:23 AM Oct 28, 2021 | Deepika.com