വാഷിംഗ്ടണ്‍ ഡിസി: ഫെഡറേഷൻ കമ്മ്യൂണിക്കേഷൻ കമ്മീഷൻ സ്ഥിരം അധ്യക്ഷയായി ജെസിക്ക റോസൻ വോർഡിലിനെ (50) പ്രസിഡന്റ് ബൈഡൻ നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് അമേരിക്കയിൽ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസിക്ക.
വർഷാരംഭം മുതൽ എഫ്ഡിസിയുടെ താൽക്കാലിക അധ്യക്ഷയായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. എഫ്ഡിസിയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചിരുന്ന ജെസിക്ക പകുതി വർഷവും കമ്മീഷനറായിരുന്നു. ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെടുകയായിരുന്നു. എഫ്ഡിസിയുടെ അഞ്ചംഗ കമ്മീഷനർ തസ്തികയിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് എൽജിബിറ്റിക്യു ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട്.
ജെസിക്കായുടെ നിയമനം സെനറ്റ് അംഗീകരിക്കുകയാണെങ്കിൽ അഞ്ചംഗ എഫ്സിസിയിൽ ഡമോക്രാറ്റിക് പാർട്ടിക്ക് മൂന്ന്. രണ്ടു ഭൂരിപക്ഷം ലഭിക്കും. ജിയോഫ്രി സ്റ്റാർക്കാസാണ് മറ്റൊരു ഡമോക്രാറ്റ്. അജിത് പൈ രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത്. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ മാറ്റം വരുത്തിയ പല നിയമങ്ങളും പുനഃസ്ഥാപിക്കുവാൻ കമ്മീഷനിലെ ഭൂരിപക്ഷം ഡമോക്രാറ്റിക് പാർട്ടിക്ക് തുണയാകും.
പി.പി. ചെറിയാൻ
എഫ്സിസി അധ്യക്ഷയായി ജെസിക്ക റോസൻ വോർഡലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു
11:37 PM Oct 27, 2021 | Deepika.com