കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഫർവാനിയ യൂണിറ്റ് വാർഷിക സമ്മേളനം. പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടി. പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വത്സരാജ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, സംഘടന സെക്രട്ടറി ജയൻ സദാശിവൻ, ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി വത്സരാജ് ( കണ്‍വീനർ), സണ്ണി മോൻ പാപ്പച്ചൻ, റിയാസ് എ . ബഷീർ ,ജോ: കണ്‍വീനർമാർ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായി മാത്യൂ ഇടിക്കുള, എ. നൗഷാദ്, അനീഷ്, അനിൽകുമാർ എന്നിവരെയും തെരഞ്ഞെടുത്തു. സണ്ണി മോൻ പാപ്പച്ചൻ നന്ദിപറഞ്ഞു.
സമാജവുമായി പ്രവർത്തിക്കുവാൻ താൽപര്യമുള്ള കൊല്ലം ജില്ലാ നിവാസികൾ 66504992/ 97840957/66409969/66461684 എന്നീനന്പരിൽ ബന്ധപ്പെടുക.
സലിം കോട്ടയിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം ഫർവാനിയക്ക് പുതു നേതൃത്വം
12:10 AM Oct 27, 2021 | Deepika.com