കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന് നടക്കും. ക്ലബ് പ്രസിഡൻറ് ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും.
’എൻറെ കേരളം’ എന്ന മുഖ്യ ചിന്താ വിഷയത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗത്തിൽ കുവൈറ്റിലും കേരളത്തിൽ നിന്നുമുള്ള വിശിഷ്ടാതിഥികൾ സന്നിഹിതരായിരിക്കും.
ആശയവിനിമയം, നേതൃപാടവം, പ്രസംഗകല തുടങ്ങിയ പാഠ്യ പദ്ധതികളുമായി അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി ലോകമെന്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്.
കേരള പിറവി ആഘോഷത്തിൽ പങ്കെടുക്കുവാനും ക്ലബ്ബിൽ അംഗത്വം എടുക്കുവാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.
ഷീബ പ്രമുഖ് (9672 2173)
പ്രതിഭാ ഷിബു ( 9668 2853)
ജോണ്‍ മാത്യു പാറപ്പുറത്ത് ( 9910 9344)
മീറ്റിങ്ങ് ഐഡി - 820 3241 9697
പാസ് കോഡ് - KERALAM
സലിം കോട്ടയിൽ
ഭവൻസ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന്
11:06 PM Oct 26, 2021 | Deepika.com