കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. വ്യാഴാഴ്ചയോടെ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും ഈസ പ്രവചിക്കുന്നു.
രാജ്യത്ത് മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മുതൽ തെക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനം അനുഭവപ്പെടും. വ്യാഴാഴ്ച വൈകുന്നേരത്തോടെ അന്തരീക്ഷ ഈർപ്പം ഉയർന്നേക്കാമെന്നും ഈസ റമദാൻ അറിയിച്ചു.
സലിം കോട്ടയിൽ
കുവൈറ്റിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ
11:04 PM Oct 26, 2021 | Deepika.com