ഫോ​മാ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഫോ​മ വെ​ന്‍റി​ലേ​റ്റ​ർ സം​ഭാ​വ​ന ന​ൽ​കി

10:59 PM Oct 26, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫോ​മ കേ​ര​ള​ത്തി​ന് ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ ഒ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ചെ​യ്തു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ക​ല​യാ​ണ് ഈ ​വെ​ന്‍റി​ലേ​റ്റ​ർ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ എം​പി എ.​എം. ആ​രി​ഫ്, അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ജോ​ജോ, ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ബി​ജു തോ​ണി​ക്ക​ട​വി​ൽ, കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, കേ​ര​ള ഫോ​മാ വി​ല്ലേ​ജ് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ഒൗ​സോ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി തു​ട​ങ്ങു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലാ​യി​രി​ക്കും പു​തി​യ വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ക. ദേ​ശീ​യ പാ​ത​യി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കും പു​തു​താ​യി ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റെ​ന്ന് ദ​ലീ​മ ജോ​ജോ എം​എ​ൽ​എ പ​റ​ഞ്ഞു. തീ​ര​ദേ​ശ പ്ര​ദേ​ശ​മാ​യ തു​റ​വൂ​രും ചു​റ്റു​പാ​ടു​മു​ള്ള​വ​രു​ടെ​യും ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് തു​റ​വൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ