ഫ്ളോറിഡ: ഫ്ളോറിഡ സംസ്ഥാനത്തിനു പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥർ വാക്സിനേറ്റ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ജോലി നഷ്ടപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഫ്ളോറിഡയിൽ നിയമിക്കുമെന്ന് ഫ്ളോറിഡാ ഗവർണർ ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 5,000 ഡോളർ ബോണസായി നൽകുമെന്നും ഗവർണർ റോണ്‍ ഡിസാന്റിസ് പറഞ്ഞു
സംസ്ഥാനത്തെ പട്രോളിങ്ങിനാണ് പുറം സംസസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ന്യുയോർക്ക് സിറ്റി, മിനിയാപോലിസ്, സിയാറ്റിൽ, ഷിക്കാഗോ തുടങ്ങിയ പോലിസ് ഡിപ്പാർട്ട്മെന്റിൽ വാക്സിനേഷൻ നിഷേധിച്ചതിന്റെ പേരിൽ നൂറുകണക്കിന് പോലിസ് ഓഫിസേഴ്സിന് ജോലി നഷ്ടപ്പെടുകയോ, രാജിവയ്ക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. വാക്സിനേഷൻ മാൻഡേറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണ് റിപ്പബ്ലിക്കൻ ഗവർണർ കൂടിയായ റോണ്‍ അഭിപ്രായപ്പെട്ടത്. സ്വന്തം താൽപര്യപ്രകാരം വാക്സിനേറ്റ് ചെയ്യുന്നവരെ ഫ്ളോറിഡാ ഗവർണറും ടെക്സസ് ഗവർണറും അഭിനന്ദിക്കുകയും കൂടുതൽ പേർ വാക്സിനേറ്റ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നത്.
പി പി ചെറിയാൻ
വാക്സിനേറ്റ് ചെയ്യാതെ ജോലി നഷ്ടപ്പെട്ട പോലിസുകാർക്ക് 5,000 ബോണസ് നൽകി ഫ്ളോറിഡയിൽ നിയമനം
10:58 PM Oct 26, 2021 | Deepika.com