കുവൈറ്റ് സിറ്റി : കുവൈറ്റിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് (47) മരണപ്പെട്ടത്. മൃതദേഹത്തിന് 20 ദിവസത്തിന് പഴക്കമുണ്ട്. അൻസാറിനെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനുകളിലും വിവിധ ആശുപത്രികളിലായി പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫഹാഹീലിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം മുഹമ്മദ് അൻസാറിന്േറതെന്ന് തിരിച്ചറിഞ്ഞത്.
വെല്ലൂർ മാളിക്കൽ നസിയ മൻസിൽ മുഹമ്മദ് ഇബ്രാഹിമിന്റെയും ഭീമ ബീവിയുടെയും മകനാണ് അൻസാർ, കുവൈറ്റിൽ ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം കുവൈറ്റിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സലിം കോട്ടയിൽ
ഫഹാഹീലിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു
08:25 PM Oct 25, 2021 | Deepika.com