കുവൈറ്റ് സിറ്റി : സാൽമിയയിൽ റോഡ് തടസപ്പെടുത്തിയ സ്വദേശിയെ അറസ്റ്റ് ചെയ്തു. വാഹനമോടിച്ച കുവൈത്ത് പൗരൻ മനപ്പൂർവം ട്രാഫിക് തടസപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ വൈറലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
എല്ലാവരും ട്രാഫിക് നിയമം പാലിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എമർജൻസി ഫോണ് നന്പരായ 112 ൽ വിളിക്കണമെന്നും ജനറൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അഭ്യർഥിച്ചു.
സലിം കോട്ടയിൽ
കുവൈറ്റിൽ ട്രാഫിക് നിയമലംഘനം; സ്വദേശിയെ അറസ്റ്റ് ചെയ്തു
12:55 AM Oct 25, 2021 | Deepika.com