ന്യൂയോർക്ക്: നവംബർ രണ്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു.
ന്യൂയോർക്ക് സിറ്റി മേയർ, പബ്ലിക് അഡ്വക്കേറ്റ്സ് കണ്ട്രോളർ്, സിറ്റി കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലേക്കാണ് നവംബർ രണ്ടിന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 23 ശനിയാഴ്ച മുതൽ ഒക്ടോബർ 31 ഞായറാഴ്ച വരെയാണ് ഏർലി വോട്ടിംഗ്.
2013 മുതൽ തുടർച്ചയായി രണ്ടു ടേം വിജയിച്ച നിലനിലുള്ള ഡമോക്രാറ്റിക് മേയർ ബിൽഡി ബ്ലാസിയോ ഒഴിഞ്ഞ സീറ്റിലേക്ക് എറിക്ക് ആഡംസ്(ഡമോക്രാറ്റിക്) കർട്ടിസ് സ്ലീവ(റിപ്പബ്ലിക്) എന്നിവർ തമ്മിലാണ് പ്രധാന മത്സരം നിലനിലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുന്പോൾ എറിക് ആഡംസിനാണ് വിജയ സാധ്യത.
പ്രൈമറി തെരഞ്ഞെടുപ്പിൽ എറിക്ക് 404513 വോട്ടുകൾ ലഭിച്ചപ്പോൾ, റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 32512 വോട്ടുകൾ മാത്രമാണ് നേടാനായത്. ന്യൂജേഴ്സി സിറ്റിയിലും ഏർലി വോട്ടിംഗ് ആരംഭിച്ചു. രണ്ടു സിറ്റികളിലും വോട്ടു രേഖപ്പെടുത്തുവാൻ നിരവിധി വോട്ടർമാർ അതിരാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലെത്തിയിരുന്നു.
പി.പി. ചെറിയാൻ
ന്യൂയോർക്ക് സിറ്റിയിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു
09:53 PM Oct 24, 2021 | Deepika.com