ഇന്ത്യയുടെ 75ാമത് സ്വതന്ത്രദിനം, ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികം എന്നിവയോടനുബന്ധിച്ച് ഒക്ടോബർ 22 ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ചാണ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പടെ നൂറോളം ആളുകൾ പങ്കെടുത്തു.
രക്തദാനം നടത്തിയവർക്ക് കേര സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. കേര പ്രസിഡന്റ് ബെന്നി കെ.ഒ. ഉദ്ഘാടനവും സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും അർപ്പിച്ചു. രക്തദാനക്യാന്പ് കണ്‍വീനർമാരായ അനിൽകുമാർ, സംഗീത്, കേര കണ്‍വീനർ സെബാസ്റ്റ്യൻ പീറ്റർ, ആൻസൻ പൗലോസ്, റെജി പൗലോസ് , ബിജു എസ്.പി, ബാബു ബാലകൃഷ്ണൻ എന്നിവർ ക്യാന്പിനു നേതൃത്വം നൽകി.
സലിം കോട്ടയിൽ