അദ്വൈത് അഭിലാഷ്, അനുഷിഖ ശ്രീജ വിനോദ്, സോന സുബിൻ, ഏബൽ ജോസഫ് ബാബു, ജൂവൽ ഷാജിമോൻ, പാർത്ഥിവ് ഷാബു എന്നിവരായിരുന്നു ടീം അംഗങ്ങൾ. ഒന്നാം സ്ഥാനം നേടിയ ടീമിന് 30000 രൂപയാണ് സമ്മാനമായി കിട്ടുന്നത്. സീനിയർ വിഭാഗം കുട്ടികളുടെ മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ കുവൈറ്റ് ടീമിന് 4000 രൂപയും സമ്മാനമായി കിട്ടും. അനുമോദന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് അംഗം അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് അനുമോദന സന്ദേശം നൽകി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും സംസ്കാരിക പ്രവർത്തകനുമായ സാം പൈനുംമൂട്, സി.കെ. നൗഷാദ് (ജനറൽ സെക്രട്ടറി, കല കുവൈറ്റ്), ഷാജിമോൻ( ആക്ടിംഗ് പ്രസിഡന്റ എസ്എംസിഎ), സലിം. എം.എൻ (പ്രസിഡന്റ് ഫ്രണ്ട്സ് ഓഫ് കണ്ണൂർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഉപഹാരം കുട്ടികൾക്ക് ചാപ്റ്റർ അംഗങ്ങളായ വി.അനിൽ കുമാർ, ബഷീർ ബാത്ത, ഷെരിഫ്. പി.റ്റി, ബീജു ആന്റണി, സാംപൈനുംമൂട്, സജീവ് എം ജോർജ്് എന്നിവർ നൽകി. യോഗത്തിന് ചാപ്റ്റർ അംഗം ജി. സനൽകുമാർ സ്വാഗതവും അധ്യാപിക ശ്രീഷ ദയാനന്ദൻ നന്ദിയും രേഖപ്പെടുത്തി.
സലിം കോട്ടയിൽ