ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്പതാമത് ദേശീയ സമ്മേളത്തിന് നവംബർ 11, 12 13 14 തീയതികളിൽ ഷിക്കാഗോയിൽ വേദി ഒരുങ്ങുകയാണ്.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മാധ്യമ പ്രവർത്തകർ, കറപുരളാത്ത രാഷ്ട്രീയ- സാമൂഹ്യ- സംസ്ക്കാരിക നേതാക്കൾ തുടങ്ങിയവരുടെ ഒരു നീണ്ടനിര ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്പോൾ, ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാംതലമുറയിൽ പ്രമുഖ ചാനലുകളിലും, പത്രങ്ങളിലും പ്രവർത്തികുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാർ അമേരിക്കയിൽ നിന്നും പങ്കെടുക്കുന്നു എന്നുള്ളത് മുൻകാല ദേശീയ സമ്മേളനങ്ങളിൽ നിന്നും ഈ സമ്മേളനത്തെ കൂടുതൽ ഉൗർജ്ജ്വസ്വലവും, മികവുറ്റതാക്കി തീർക്കും.
നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകർ അറിഞ്ഞിരിക്കേണ്ടതും, പ്രാവർത്തികമാക്കേണ്ടതുമായ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നു. ആധുനിക കാലഘട്ടത്തിൽ പത്രപ്രവർത്തനത്തേയും, പത്രപ്രവർത്തകരേയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യൽ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം എന്ന വിഷയം എന്തുകൊണ്ടും ഇന്ത്യാപ്രസ് ക്ലബ് ദേശീയ സമ്മേളനത്തിൽ പ്രഥമ സ്ഥാനം നൽകി ചർച്ചകൾക്കായി പരിഗണിക്കപ്പെടേണ്ടതാണ്.
അനുദിനം സാങ്കേതികവിദ്യയിൽ പ്രകടനമാകുന്ന അസൂയാവഹമായ വളർച്ച മാധ്യമ പ്രവർത്തകരംഗത്തും പ്രതിഫലിക്കുന്നു. വാർത്താ ചാനലുകൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, സ്വകാര്യ ബ്ലാഗുകൾ തുടങ്ങിയ സോഷ്യൽ മീഡിയായകളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ നിമിഷങ്ങൾക്കകം ലോകത്തെന്പാടുമുള്ള ജനങ്ങൾക്ക് ലഭ്യമാകുന്നു.
തൽസമയ വാർത്തകൾക്കായി പൊതുജനങ്ങളിൽ നല്ലൊരു ശതമാനം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയാകളെയാണ്. ഏകദേശം അറുപതു ശതമാനം പത്രപ്രവർത്തകർ സോഷ്യൽ മീഡിയാകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വാർത്തകൾ തയ്യാറാക്കുന്നു. ശരിയായ വാർത്തകൾ, ശരിയായ രീതിയിൽ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും പത്രപ്രവർത്തകർക്ക് ഒഴിഞ്ഞിരിക്കുവാൻ സാധ്യമല്ല. ആധുനികയുഗത്തിൽ സോഷ്യൽ മീഡിയായുടെ സ്വാധീനം നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. സോഷ്യൽമീഡിയായുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, നല്ലതിനെക്കുറിച്ചും പത്രപ്രവർത്തകർക്ക് ബോധവൽക്കരണം നടത്തേണ്ടത് ഇന്നിന്റെ അടിയന്തിരാവശ്യമാണ്. ഇന്ത്യപ്രസ് ക്ലബ് ദേശീയ സമ്മേളനം ഇതിനുള്ള സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.
പി.പി.ചെറിയാൻ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം നവംബർ 11 മുതൽ 14 വരെ
06:50 PM Oct 24, 2021 | Deepika.com