കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്സ് ഓഫ് കൊളംബസ് സംഘം അകന്പടി സേവിച്ചു. പ്രസുദേന്തി വാഴ്ചയും നൊവേനയും നടത്തി.
കത്തോലിക്കാ വിശ്വാസത്തിന്റെ മൂന്നു നെടുംതൂണുകൾ ദൈവവചനം, പാരന്പര്യങ്ങൾ, സഭയുടെ പ്രബോധനങ്ങൾ എന്നിവയാണെന്ന് മാർ ജോയി ആലപ്പാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു. വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹ്യ സാഹചര്യങ്ങളിലും നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടത് ഈ വസ്തുതകൾ പരിഗണിച്ചാവണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഫാ. സിമ്മി വർഗീസ് എന്നിവർ സഹകാർമ്മികരായിരുന്നു. മൂന്നുദിവസത്തെ വചന ധ്യാനത്തിന് മാർ ജോയ് ആലപ്പാട് നേതൃത്വം നൽകും. വരും ദിവസങ്ങളിൽ പ്രത്യേയകമായ സെന്റ് ജൂഡ് നൊവേനയും ഒക്ടോബർ 31 ഞായറാഴ്ച തിരുനാൾ ദിനത്തിൽ ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ജോയിച്ചൻ പുതുക്കുളം