ദുബായ്: ഷാർജയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളിയായ യുവാവ് മുങ്ങിമരിച്ചു. കറുകച്ചാൽ ചന്പക്കര ആഴാംചിറ റെജി-അമല ദന്പതികളുടെ മകൻ അഗസ്റ്റിൻ ആഗ്നൽ അൽഫോൻസ് (ആഗിൻ-28) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആഗിൻ തിരയിൽ അകപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.
ഷാർജയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു
11:42 PM Oct 23, 2021 | Deepika.com