കുവൈറ്റ് സിറ്റി: കുവൈറ്റിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള അഞ്ചാംഘട്ടം പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാഹ് പ്രഖ്യാപിച്ചു. കൊറോണ പശ്ചാത്തലത്തിൽ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങളുടെ അവസാനഘട്ടമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പള്ളികളിൽ ആരാധകർ തമ്മിലുള്ള സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും കോണ്‍ഫറൻസുകൾ, വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകുമെന്നും സാർക്കാർ വക്താവ് താരിഖ് അൽ മുസ്റം പറഞ്ഞു. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവാർക്കാണ് പ്രവേശനം അനുവദിക്കുക.
കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് വിസകൾ നൽകും. ഒക്ടോബർ 24 മുതൽ എയർപോർട്ട് മുഴുവൻ ശേഷിയിൽ പ്രവർത്തിക്കാൻ മന്ത്രിസഭ അനുമതി നൽകിയതായും താരിഖ് അൽ മുസ്റം അറിയിച്ചു. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിനും വാക്സിൻ സ്വീകരിക്കുവാൻ ജനങ്ങൾ കാണിച്ച സന്നദ്ധതയ്ക്കും പ്രധാനമന്ത്രി പൗര·ാരോടും വിദേശികളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞതായി അൽ മുസ്റം അറിയിച്ചു.
സലിം കോട്ടയിൽ
കുവൈറ്റിൽ എയർപോർട്ട് മുഴുവൻ സമയം പ്രവർത്തിക്കാൻ അനുമതി
03:14 AM Oct 22, 2021 | Deepika.com