ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ഫ്ളോ​റി​ഡ കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു

02:57 AM Oct 22, 2021 | Deepika.com
ഫ്ളോ​റി​ഡ: ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​ക​ൾ​പെ​റ്റ ഫ്ളോ​റി​ഡ​യി​ലെ കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് തി​രു​വ​ല്ല വി​കാ​സ് സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 30 കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ പാ​വ​പ്പെ​ട്ട​വ​രാ​യ ഈ ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നു ആ​വ​ശ്യ​മാ​യ ക​ന്പ്യൂ​ട്ട​റു​ക​ളോ സ്മാ​ർ​ട്ട് ഫോ​ണു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ്വ​ന്ത​മാ​യി ഒ​രു സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങു​ക എ​ന്ന​ത് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​പ്രാ​പ്യ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് 30 കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങി ന​ൽ​കാ​ൻ കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ലെ വി​കാ​സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​ൽ​എ സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫ്ലോ​റി​ഡ​യി​ൽ നി​ന്ന് വെ​ർ​ച്ച്വ​ൽ ആ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് ഇ​തി​നോ​ട​കം ത​ന്നേ അ​നേ​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ണ്ട് എ​ന്നും ഈ ​മാ​തൃ​ക മ​റ്റു സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും തു​ട​ര​ണ​മെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഉ​ത്ബോ​ധി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ണ്ട് ആ​യി ഒ​രു തി​രു​വ​ല്ല​ക്കാ​ര​ൻ സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണെ​ന്ന് വൈ​എം​സി​എ സെ​ക്രെ​ട്ട​റി ജോ​യ് ജോ​ണ്‍ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന് കാ​ത​ലാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ആ​ളാ​ണ് ജോ​ർ​ജി വ​ർ​ഗീ​സ് നാ​ട്ടി​ൽ ആ​യി​രു​ന്ന​പ്പോ​ൾ തി​രു​വ​ല്ല സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ പ​ല സ്ഥാ​ന​ങ്ങ​ളും ജോ​ർ​ജി വ​ർ​ഗീ​സ് അ​ല​ങ്ക​രി​ച്ചി​രു​ന്നു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗീ​വ​റു​ഗീ​സ് മാ​ർ കൂ​റീ​ലോ​സ്, കൈ​ര​ളി പ്ര​സി​ഡ​ന്‍റ് വ​റു​ഗീ​സ് ജേ​ക്ക​ബ്, ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ പേ​ട്ര​ണ്‍ ഡോ. ​മാ​മ​ൻ സി ​ജേ​ക്ക​ബ്, ര​ഞ്ജി​ത് എ​ബ്ര​ഹാം, കൈ​ര​ളി ആ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ജു സാ​മു​വേ​ൽ, ടി. ​ജെ​യിം​സ്, ഇ.​എ. ഏ​ലി​യാ​സ്, ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ​ങ്ങ​ളാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച​വ​ർ പ്ര​ശം​സി​ച്ചു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്