വി​ശു​ദ്ധ യു​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും​ഒ​ക്ടോ. 22 മു​ത​ൽ 31 വ​രെ

02:50 AM Oct 22, 2021 | Deepika.com
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും തി​രു​നാ​ളും ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 1 വ​രെ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തു​ന്ന​താ​ണെ​ന്ന് ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് അ​റി​യി​ച്ചു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 7.30 മു​ത​ൽ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 31-ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ന​ട​ത്ത​പ്പെ​ടും.

2013 ഒ​ക്ടോ​ബ​ർ 17 നാ​ണ് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന​ത്. ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ നി​ന്ന് ഫാ. ​എ​ബി പു​തു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന ആ​ർ​ച് ബി​ഷ​പ്പ് ക്ര​സ്‌​സ്റ്റോ​ഫ് ഷോ​ണ് ബോ​ണി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി സോ​മ​ർ സെ​റ്റി​ലെ സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ന്ന​ത്തെ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി ഏ​റ്റു​വാ​ങ്ങു​ക​യും, ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ പി​താ​വ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശ​രീ​ര​ത്തി​ലെ അ​സ്ഥി​യു​ടെ ഭാ​ഗ​മാ​ണ് ദേ​വാ​ല​യ​ത്തി​ല് ല​ഭി​ച്ചി​രി​ക്കു​ന്ന ഫ​സ്റ്റ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ലെ തി​രു​ശേ​ഷി​പ്പ്. നാ​ളി​തു​വ​രെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​ക​ർ വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ക​യും, പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ രോ​ഗ​ശാ​ന്തി​യും മ​റ്റു പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ങ്ങ​ളും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി വി​ശ്വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഒ​ക്ടോ​ബ​ർ 22 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, റ​വ. ഫാ. ​ജോ​സ​ഫ് അ​ല​ക്സി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് വാ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 23 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, റ​വ. ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് പോ​ൾ​സ് വാ​ർ​ഡ് വാ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 25 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, റ​വ. ഫാ.​ബി​ജു നാ​റാ​ണ​ത്തു സി​എം​ഐ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് ജോ​സ​ഫ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 26 ന് ​ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, റ​വ. ഫാ.​ജോ​ണി തോ​മ​സ് സി​എം​ഐ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് ജോ​ർ​ജ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 27 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, റ​വ. ഫാ. ​ജോ​യി ചാ​ക്കോ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് ആ​ന്‍റ​ണി വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 28 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, ബ്രോ​ണ്‍​സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് ഇ​ള​ന്പാ​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് ജൂ​ഡ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 29 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, ന്യൂ​യോ​ർ​ക്ക് ഹ​ഡ്സ​ണ്‍​വാ​ലി സെ​ൻ​റ്.​ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ന്‍റെ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​റോ​യ്സ​ണ്‍ മേ​നോ​ലി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 30ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ൻ​റ്. തെ​രേ​സ ഓ​ഫ് കൊ​ൽ​ക്ക​ത്ത വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ​ന്‍റെ പ്ര​ധാ​ന തി​രു​നാ​ളാ​യ ഒ​ക്ടോ​ബ​ർ 31ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. റ​വ. ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര, റ​വ. ഫാ. ​പീ​റ്റ​ർ അ​ക്ക​ന​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​യി​രി​ക്കും. ദി​വ്യ​ബ​ലി​ക്കു ശേ​ഷം ല​തീ​ഞ്ഞും, തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണ​വും നേ​ർ​ച്ച സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

ഒ​ന്പ​തു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ ഓ​രോ ദി​വ​സ​വും നേ​ർ​ച്ച സ​ദ്യ​യോ​ടെ​യാ​യി​രി​ക്കും സ​മാ​പി​ക്കു​ക.

മി​ശി​ഹാ​യു​ടെ വി​ശ്വ​സ്ത ദാ​സ​നും അ​സാ​ധ്യ​കാ​ര്യ​ങ്ങ​ളു​ടെ മ​ദ്ധ്യ​സ്ഥ​നു​മാ​യ വി. ​യു​ദാ​ശ്ശീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും, വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളേ​യും മ​റ്റ് തീ​ർ​ഥാ​ട​ക​രേ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി​യ​ച്ച​നും ട്ര​സ്റ്റി​മാ​രും, സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

നി​യോ​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക:

ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി) (732)7626744, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (ട്ര​സ്റ്റി) 732-690-3934), മ​നോ​ജ് പാ​ട്ട​ത്തി​ൽ (ട്ര​സ്റ്റി) (908 )4002492, ടോ​ണി മാ​ങ്ങ​ൻ (ട്ര​സ്റ്റി) (347) 7218076, ബി​ൻ​സി ഫ്രാ​ൻ​സി​സ് (കോ​ർ​ഡി​നേ​റ്റ​ർ), 908-531-4034, ജോ​ജോ ചി​റ​യി​ൽ (കോ​ർ​ഡി​നേ​റ്റ​ർ) 732-215-4783, ജെ​യിം​സ് പു​തു​മ​ന (കോ​ർ​ഡി​നേ​റ്റ​ർ) 732-216-4783.


വെ​ബ്: www.stthomassyronj.org

സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി