ഷിക്കാഗോ: മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.എൻ.ആർ.നന്പൂതിരിയുടെ സാന്നിധ്യം ഇത്തവണത്തെ ഷിക്കാഗോ ഐപിസിഎൻഎ മീഡിയാ കോണ്ഫറൻസിനൊരു മുതൽക്കൂട്ടാകും. അരനൂറ്റാണ്ടോളം നീണ്ട മാധ്യമ പ്രവർത്തനത്തിന്റെ അനുഭവജ്ഞാനവും തീഷ്ണതയും വിവേകവും നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ഇത്തവണത്തെ മീഡിയാ കോണ്‍ഫറൻസിനെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിക്കും എന്നുറപ്പാണ്.
1976ൽ മലയാള മനോരമയിൽ പത്രപ്രവർത്തകനായി മാധ്യമ പ്രവർത്തനം തുടങ്ങിയ കെ. എൻ. ആർ. നന്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2017ൽ അസിസ്റ്റന്റ് എഡിറ്റർ ഗ്രേഡിൽ സ്പോർട്സ് എഡിറ്റർ ആയി വിരമിച്ചു. രണ്ട് ഏഷ്യൻ ഗെയിംസ് (ഡൽഹി 1982, ബെയ്ജിങ് 1990), ഒളിന്പിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊൽക്കത്ത 1986), ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാൻ പര്യടനം (1997), ഷാർജ കപ്പ് ക്രിക്കറ്റ് , വിംബിൾഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. സ്പോർട്സ് പേജിൽ പെനാൽറ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശ്മാസ് പിടിച്ചു പറ്റിയിരുന്നു. 1990 ഏഷ്യൻ ഗെയിംസ് റിപ്പോർട്ടിംഗിന് ഏഷ്യൻ സ്പോർട്സ് ജേർണലിസ്റ്റ്സ് ഫെഡറേഷന്റെയും ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്കാരം നേടി. 2017ൽ ജ·ഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും, 2019 മുതൽ എഡിറ്ററായും സേവനം ചെയ്തു വരുന്നു.
റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ
ഐപിസിഎൻഎ മീഡിയാ കോണ്‍ഫ്രൻസ്: മാധ്യമ പ്രവർത്തകൻ കെ.എൻ.ആർ നന്പൂതിരി പങ്കെടുക്കും
02:45 AM Oct 22, 2021 | Deepika.com