നയാഗ്ര/കാനഡ: കൈക്കരുത്തിന്റെയും ഉയരത്തിന്റെയും വേഗത്തിന്റെയും സമന്വയമാണ് വോളിബോൾ. വലയ്ക്ക് മുകളിലൂടെ ചാടി ഉയർന്നു പായിക്കുന്ന നിലം തുളയ്ക്കുന്ന സ്മാഷുകൾ, ആ സ്മാഷുകളെ തടുക്കാൻ കെൽപ്പുള്ള കരുത്ത·ാർ എതിർ കോർട്ടിൽ. തടുക്കുക, എതിരാളികളുടെ ബ്ലോക്കിന് മുകളിലൂടെ അടിച്ചിരിത്തുക. നയാഗ്ര മലയാളി സമാജമാണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി നോർത്ത് അമേരിക്കയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.
നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യാന്തര വോളിബോൾ ടൂർണമെന്റിനാണ് നയാഗ്ര ഒരുങ്ങുന്നത്. കാനഡയുടെ വിവിധ മേഖലകളിൽ നിന്നുമുള്ള ടീമുകൾക്കുമൊപ്പം അമേരിക്കയിലെയും വോളിബാൾ ടീമുകൾ മത്സരത്തിനെത്തുന്പോൾ മത്സരത്തിന്റെ ആവേശം കൊടിമുടി കയറും. നവംബർ 12 ,13 എന്നീ തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
അതിഥികളും ആതിഥേയരും അടക്കം 9 ടീമുകളാണ് മാറ്റുരക്കുക. അമേരിക്കയിൽ നിന്നും ഡിഎൻവൈ സ്ട്രൈക്കേഴ്സ് ന്യൂയോർക്ക്, കൈരളി ലയണ്‍സ് ഷിക്കാഗോ, ഫില്ലി സ്റ്റാർസ് ഫിലഡൽഫിയ, റോക്ലാൻഡ് സോൾജിയേഴ്സ് ബഫാല്ലോ എന്നീ ടീമുകളോട് കാനഡയിലെ ബ്രാംപ്ടണിൽ നിന്നുള്ള ബ്രാംപ്ടണ്‍ സ്പൈക്കേഴ്സ്, ലണ്ടനിൽ നിന്നുള്ള ഫാൽക്കൻസ് ഓഫ് ലണ്ടൻ എഡ്മണ്ടോണിൽ നിന്നുള്ള എംഎഎസ്സി എഡ്മണ്റ്റോണ് സ്പൈക്കേഴ്സ്, സ്കാർബറോയിൽ നിന്നുള്ള ടീം യുണൈറ്റഡ് എന്നിവർക്ക് പുറമെ ഹോം ടൗണായ നയാഗ്രയുടെ എൻഎംഎസ് ബ്ലാസ്റ്റേഴ്സും കൈക്കരുതിന്റെ വേഗം അളക്കും.
മത്സരത്തെപ്പോലെതന്നെ സമ്മാനത്തുകയും ആകർഷകമാണ്. നോർത്ത് അമേരിക്കയിൽ നടക്കുന്ന വോളിബോൾ മത്സരങ്ങളിലെ ഏറ്റവും കൂടിയ സമ്മാന തുക എൻഎംഎസ് എവർറോളിംഗ് ട്രോഫിക്കാണ്. 5001 ഡോളർ. രണ്ടാം സമ്മാനം 2501 ഡോളർ. ജിയോ ജോസാണ് മത്സരത്തിന്റെ ഗ്രാൻഡ് സ്പോണ്സർ. ആഷ്ലി ജോസഫണ് മത്സരത്തിന്റെ കണ്‍വീനർ. മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രഥമ എൻഎംഎസ് വോളീബോൾ ട്രോഫി ജേതാക്കൾക്ക് സമ്മാനിക്കും.
പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്േറാ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ്, രാജേഷ് പാപ്പച്ചൻ,നിത്യ ചാക്കോ, സുനിൽ ജോക്കി, റോബിൻ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റർ പിന്േറാ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയ്മോൻ മാപ്പിളശേരിൽ, ഡെന്നി കണ്ണൂക്കാടൻ, കോശി കാഞ്ഞൂപ്പറന്പൻ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വർഗീസ് ജോസ്, രാജീവ് വാരിയർ, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആസാദ് ജയൻ
വോളിബോൾ മാമാങ്കത്തിനൊരുങ്ങി നയാഗ്ര
02:42 AM Oct 22, 2021 | Deepika.com